Listen live radio

അഖിലേന്ത്യ കിസാന്‍ സഭാ ഡിഎഫ്ഒ ഓഫീസ് മാര്‍ച്ച് നടത്തി

after post image
0

- Advertisement -

കല്‍പ്പറ്റ: വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, അമിത വര്‍ധനവ് വന്ന മൃഗങ്ങളെ കളളിംഗ് വഴി നിയന്ത്രിക്കുക, നാശനഷ്ടങ്ങളുടെ നഷ്ടപരഹാരം ഉടന്‍ നല്‍കുക, ഇതിനായി ഒരു ദുരന്ത നിവാരണ പ്രത്യേക ഫണ്ട് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് അഖിലേന്ത്യാ കിസാന്‍സഭ  കല്‍പ്പറ്റ ഡിഎഫ്ഒ ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. അഖിലേന്ത്യ കിസാന്‍ സഭ ജില്ലാ സെക്രട്ടറി ഡോ:അമ്പി ചിറയില്‍ മാര്‍ച്ച്  ഉദ്ഘാടനം ചെയ്തു.ജോസഫ് മാത്യു സ്വാഗതം പറഞ്ഞു.ജി.മുരളീധരന്‍ അധ്യക്ഷത വഹിച്ചു.എ.ഐ.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി സി .എസ് . സ്റ്റാലിന്‍, വി.യൂസഫ്, എം.വി.ബാബു, അഷറഫ് തയ്യില്‍, എ .കൃഷ്ണകുമാര്‍ ,ദിനേശ് മാസ്റ്റര്‍, എം.സൗമ്യ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.