Listen live radio

കരിങ്കല്ലിന് അമിതവില ഈടാക്കുന്ന ക്വാറികള്‍ യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു

after post image
0

- Advertisement -

പിണങ്ങോട്: വെങ്ങപ്പള്ളി പഞ്ചായത്തിലെ ട്വന്റി-ട്വന്റി, വാവാടി ക്വാറികളില്‍ കരിങ്കല്ലിന് അമിതവില ഈടാക്കി കൊള്ള ലാഭം കൊയ്യാനുള്ള നീക്കം നടത്തുന്നതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്ത്. ക്വാറി മാഫിയയുടെ തീരുമാനത്തിനെതിരെ  വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അമിതവില ഈടാക്കുന്ന ക്വാറികള്‍ ഉപരോധിച്ചു.ഈ വിഷയത്തില്‍ ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിത കാല സമരവുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും നേതൃത്വം പ്രസ്താവിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആല്‍ഫിന്‍ അമ്പാറയില്‍,മണ്ഡലം ഭാരവാഹികളായ ആഷിര്‍ അപ്പൂസ്,ഷഫീഖ് അസ്ലം,മുബാരിഷ് ആയ്യാര്‍ തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.