കൽപറ്റ:കേരള സോയിൽ ആൻഡ് വാട്ടർ കൺസർവഷൻ എഞ്ചിനീയറിങ് സ്റ്റാഫ് ഫെഡറേഷൻ വയനാട് ജില്ലാ സമ്മേളനം കൽപറ്റ ജോയിന്റ് കൗൺസിൽ ഹാളിൽ ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ടി ഡി സുനിൽമോൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് കെ പ്രീത സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി നൗഷാദ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.മണ്ണ് സംരക്ഷണ വകുപ്പിനെ എഞ്ചിനീയറിങ് വകുപ്പാക്കി പുന:സംഘടിപ്പിക്കണമെന്നും കാർഷികോപകാരപ്രദമായ പദ്ധതികൾ ജില്ലയിൽ നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.മധു എൻ എം, സുജേഷ് വി പി, പ്രിൻസ് തോമസ്, ആന്റോ സി ജെ, ജിൻസി സി ജെ അപർണ കെ രാമൻ എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറിയായി ഷൈൻ ആർ എസ് പ്രസിഡന്റായി പ്രസാദ് പി പി, ട്രഷറർ ധന്യ എം വി എന്നിവരെ തിരഞ്ഞെടുത്തു.
 
            













