Listen live radio

സ്വര്‍ണ്ണക്കടത്ത് കേസ്; ‌അനില്‍ നമ്പ്യാര്‍ക്ക് കസ്റ്റംസിന്‍റെ നോട്ടീസ്

after post image
0

- Advertisement -

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ മാധ്യമപ്രവര്‍ത്തകന് കസ്റ്റംസ് നോട്ടീസ്. ജനംടിവി  കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍‌ അനില്‍ നമ്പ്യാര്‍ക്കെതിരെയാണ് കസ്റ്റംസ് നോട്ടീസ് അയച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഈ ആഴ്ച ഹാജരാകാനാണ് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ കസ്റ്റംസ് സമന്‍സ് ഉടന്‍ നല്‍കും.
ജൂലൈ അഞ്ചിനാണ്‌ നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വര്‍ണക്കടത്ത്‌ കസ്‌റ്റംസ്‌ പിടികൂടുന്നത്‌. അതേദിവസം ഉച്ചയ്‌ക്കാണ്‌ സ്വപ്നാ സുരേഷും അനില്‍ നമ്ബ്യാരും ഫോണില്‍ നിരവധി തവണ ബന്ധപ്പെട്ടതായി പറയുന്നത്‌. സ്വപ്നയും അനില്‍ നമ്ബ്യാരും പല തവണ നേരില്‍ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തി.

Leave A Reply

Your email address will not be published.