നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു.
വിവിധ വിഷയങ്ങളിൽ നടത്തുന്ന സെമിനാറുകളുടെ ഭാഗമായാണ് മാധ്യമങ്ങളും വിദ്യാർത്ഥികളും എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടി നടത്തിയത്. മാധ്യമ പ്രവർത്തകനും ഓൺലൈൻ മീഡിയ അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡണ്ടുമായ സി.വി. ഷിബു ക്ലാസ്സ് എടുത്തു. പ്രിൻസിപ്പാൾ ജെയിംസ് പോൾ , എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജെന്നി ജോസ് എന്നിവർ നേതൃത്വം നൽകി.
 
            













