Listen live radio

ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാര്‍ കിണറ്റില്‍ വീണു; അച്ഛന് പിന്നാലെ മകനും മരിച്ചു

after post image
0

- Advertisement -

കണ്ണൂര്‍: ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാര്‍ കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ അച്ഛന് പിന്നാലെ മകനും മരിച്ചു. വിന്‍സ് മാത്യു (19) ആണ് മരിച്ചത്. നേരത്തെ, വിന്‍സിന്റെ പിതാവ് താരാമംഗലത്ത് മാത്തുക്കുട്ടി ( 60) മരിച്ചിരുന്നു.

വിന്‍സിനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ, നിയന്ത്രണം വിട്ട കാര്‍ കിണറ്റില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

Leave A Reply

Your email address will not be published.