Listen live radio
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 115.50 രൂപയുടെ കുറവാണ് എണ്ണ വിതരണ കമ്പനികള്‍ വരുത്തിയത്. ജൂണ്‍ മാസം മുതല്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഏഴുതവണയാണ് കുറച്ചത്. മെയ് മാസത്തിലാണ് അവസാനമായി വില വര്‍ധിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞതാണ് ഇന്ത്യയില്‍ പാചകവാതക വിലയില്‍ പ്രതിഫലിച്ചത്. ഇതോടെ ന്യൂഡല്‍ഹിയില്‍ സിലിണ്ടറിന്റെ വില 1744 രൂപയായി. നേരത്തെ ഇത് 1859.50 രൂപയായിരുന്നു.
മുംബൈയില്‍ ഡല്‍ഹിയെ അപേക്ഷിച്ച് വില കുറവാണ്. 1696 രൂപയാണ് മുംബൈയിലെ വില. കൊല്‍ക്കത്തയില്‍ 1846 രൂപയാണ് പുതിയ വില. ജൂണ്‍ മുതല്‍ വിവിധ തവണകളായി 19 കിലോ സിലിണ്ടര്‍ വിലയില്‍ 610 രൂപയുടെ കുറവാണ് വരുത്തിയത്. ഒക്ടോബര്‍ ഒന്നിനാണ് ഇതിന് മുന്‍പ് വില കുറച്ചത്.