Wayanad

ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ യുഡിഎഫിന്റെ ‘ഗ്രാമസ്വരാജ് ജനമുന്നേറ്റ യാത്ര’ നവംബർ 2 മുതൽ

വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി, യുഡിഎഫ് വയനാട് നിയോജകമണ്ഡലത്തിൽ ‘ഗ്രാമസ്വരാജ് ജനമുന്നേറ്റ യാത്ര’ സംഘടിപ്പിക്കുന്നു. ടി. സിദ്ദിഖ് എംഎൽഎ നയിക്കുന്ന യാത്ര നവംബർ 2 മുതൽ 5 വരെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ, വയനാടിന്റെ വികസന മുരടിപ്പ്, കാർഷിക മേഖലയിലെ പ്രതിസന്ധികൾ തുടങ്ങിയ വിഷയങ്ങൾ ജനസമക്ഷം അവതരിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യം.

നവംബർ 2-ന് വൈകുന്നേരം 5 മണിക്ക് വടുവൻചാലിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ എംഎൽഎ യാത്ര ഉദ്ഘാടനം ചെയ്യും. നവംബർ 5-ന് വൈകുന്നേരം കമ്പളക്കാട് നടക്കുന്ന സമാപന സമ്മേളനം മുസ്ലിംലീഗ് നേതാവ് കെ.എൻ.എ. ഖാദർ ഉദ്ഘാടനം ചെയ്യും.ടി. ഹംസ വൈസ് ക്യാപ്റ്റനും പി.പി. ആലി മാനേജരുമായ യാത്രയിൽ പി.കെ. ബഷീർ എംഎൽഎ, രമ്യ ഹരിദാസ്, ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, എഐസിസി അംഗം എൻ.ഡി. അപ്പച്ചൻ തുടങ്ങിയ നേതാക്കൾ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിക്കും.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.