Listen live radio

നാമൊപ്പറ ശ്രദ്ധേയമായി

after post image
0

- Advertisement -

മാനന്തവാടി: മാനന്തവാടി ഗവ. യു.പി സ്‌കൂളിന്റെ ട്രൈബല്‍ ഫെസ്റ്റ് ‘നാമൊപ്പറ’ ശ്രദ്ധേയമായി.സ്‌കൂളിലെ ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികള്‍ക്കൊപ്പം ഗോത്ര വിഭാഗത്തില്‍പ്പെട്ടവര്‍ നിത്യജീവിതത്തില്‍ ഉപയോഗിച്ചിരുന്ന വിവിധ ഉപകരണങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവയുടേയും പ്രദര്‍ശനവും നടന്നു. ആദിവാസി ജനവിഭാഗങ്ങളുടെ വിവിധ ഇലഭക്ഷണ ങ്ങളുടേയും പ്രദര്‍ശനം ഒരുക്കി.
സ്‌കൂളിലെ കുട്ടികളുടെ രക്ഷാകര്‍ത്താക്കളുടെ വിവിധ പരിപാടികളും നാമൊപ്പറക്ക് കൊഴുപ്പേകി. രക്ഷാകര്‍ത്തകള്‍ നിര്‍മ്മിച്ച കുടിലും, അപ്പുചോലവയലിന്റെ പ്രദര്‍ശന പരിപാടികളും കാണികളുടെ മനം കവര്‍ന്നു. നാമൊപ്പറക്ക് ഗോത്രവര്‍ഗ്ഗ രക്ഷിതാക്കളില്‍ നിന്നും, നാട്ടുകാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് പി.ടി.എ പ്രസിഡന്റ് എ കെ റൈഷാദ് പറഞ്ഞു.
ചടങ്ങില്‍ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച അപ്പുചോലവയല്‍, മണികണ്ഠന്‍ എന്നിവരെ ആദരിച്ചു.മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.സിന്ധു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ബി ഡി അരുണ്‍കുമാര്‍ അധ്യക്ഷനായി.എഇഒ എം.എം ഗണേഷ് മാഗസിന്‍ പ്രകാശനം ചെയ്തു, ടിഡിഒ സി.ഇസ്മായില്‍ മുഖ്യ പ്രഭാഷണം നടത്തി. ബിപിസി കെ.അനൂപ് കുമാര്‍, പിടിഎ പ്രസിഡന്റ് എ.കെ റൈഷാദ്, മദര്‍ പിടിഎ പ്രസിഡന്റ് പി.ആര്‍ കവിത, സില്‍വിയ ജോസഫ്, നന്ദന പി.വി, രഞ്ജിത തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ കെ.ജി ജോണ്‍സണ്‍ സ്വാഗതവും ഡാലിയ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.