Listen live radio

വയനാട് ചുരത്തിലെ ചരക്ക് വാഹന നിയന്ത്രണം താല്‍ക്കാലികമായി നടപ്പാക്കില്ല

after post image
0

- Advertisement -

കല്‍പറ്റ: വയനാട് ചുരത്തിലെ യാത്രാദുരിതം പരിഹരിക്കുന്നതിന്റെ ഭാഗമായി എല്ലാ വിശേഷ ദിവസങ്ങളിലും, ശനി, ഞായര്‍ ദിവസങ്ങളിലും ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ രാത്രി 9 മണി വരെയും, തിങ്കളാഴ്ച രാവിലെ 7 മണി മുതല്‍ രാവിലെ 9 മണി വരെയും വലിയ ചരക്കു വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം താല്‍ക്കാലികമായി നടപ്പിലാക്കുന്നില്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. ഇന്നലെയാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നത് സംബന്ധിച്ച് അറിയിപ്പുണ്ടായിരുന്നത്. കോഴിക്കോട്, വയനാട് കളക്ടര്‍മാരുടെ യോഗത്തിലാണ് പ്രസ്തുത തീരുമാനമെടുത്തിരുന്നത്. എന്നാല്‍ വാഹന ഉടമകളുടേയും മറ്റും ബുദ്ധിമുട്ട് മനസിലാക്കി ഉടന്‍ തന്നെ നിയന്ത്രണം നടപ്പിലാക്കണ്ടതില്ലെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ തീരുമാനം. ചുരം വഴി കടന്നു പോകുന്ന മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കും, നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുവരുന്ന ടിപ്പര്‍, ടോറസ് എന്നിവയ്ക്കുമാണ് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്. ഇത് സംബന്ധിച്ച് ലോറി, ടിപ്പര്‍, മള്‍ട്ടി ആക്‌സില്‍ അസോസിയേഷന് കല്‍പറ്റ ട്രാഫിക് പോലീസ് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിരുന്നു.

Leave A Reply

Your email address will not be published.