Listen live radio
- Advertisement -
മാനന്തവാടി: വിഷൻ ഒപ്റ്റിക്കൽസ് മാനന്തവാടിയുടെ നേതൃത്വത്തില്‍ മാനന്തവാടി ട്രാഫിക് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർക്കായി ബ്രാൻഡഡ് സൺഗ്ലാസുകൾ വിതരണം ചെയ്തു. വിഷൻ ഒപ്റ്റിക്കൽസ് എം.ഡി രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പരിപാടി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ഉസ്മാൻ മാനന്തവാടി ട്രാഫിക് കണ്ട്രോൾ എ എസ് ഐ പ്രകാശന് നൽകി ഉദ്ഘാടനം ചെയ്തു. മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രെട്ടറി ടി വി മഹേഷ്, സെക്രട്ടറി ജോൺസൺ, ട്രെഷറർ ഷിബി എൻ ടി , അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിൽ കുമാർ, സാമൂഹിക പ്രവർത്തകൻ റഷീദ് നീലാംബരി, മാനന്തവാടി ട്രാഫിക് യൂണിറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.