Listen live radio

പെൻഷൻ മസ്റ്ററിങ്: സ്റ്റേ ഹൈക്കോടതി നീക്കി

after post image
0

- Advertisement -

കൊച്ചി : സാമൂഹികസുരക്ഷാ പെൻഷൻ മസ്റ്ററിങ്ങിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി. സാമൂഹികസുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ അക്ഷയകേന്ദ്രങ്ങൾ വഴിമാത്രം ബയോമെട്രിക് മസ്റ്ററിങ് നടത്തേണ്ടതാണ് എന്ന സംസ്ഥാന സർക്കാരിന്റെ മാർച്ച് 28-ലെ ഉത്തരവാണ് കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നത്.

മസ്റ്ററിങ് ഡിസംബറിൽ കഴിഞ്ഞതാണെന്നതും അനുബന്ധ രേഖകളാണ് ഇനി അപ്‌ലോഡ്ചെയ്യേണ്ടത് എന്നതും കണക്കിലെടുത്താണ് ജസ്റ്റിസ് വിജു എബ്രഹാം സ്റ്റേ നീക്കിയിരിക്കുന്നത്. സർക്കാർ ഉത്തരവിനെതിരെ സിഎസ് സി നടത്തിപ്പുകാർ കോടതിയെ സമീപിക്കുകയായിരുന്നു.

മസ്റ്ററിങ്ങിന് സിഎസ് സികൾക്കും അക്ഷയ സെൻററുകൾക്കും തുല്യപരിഗണന നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
ഹർജി 10 ദിവസത്തിനുശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Leave A Reply

Your email address will not be published.