Listen live radio
തിരുവനന്തപുരം; വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുതെന്ന് സർക്കാർ. രജിസ്ട്രേഷനായി എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ ഏതാണെന്നു തദ്ദേശ സ്ഥാപനങ്ങളിലെ രജിസ്ട്രാർ പരിശോധിക്കേണ്ടതില്ല. വധൂവരന്മാർ നൽകുന്ന മെമ്മോറാണ്ടത്തിൽ ദമ്പതികളുടെ ജാതിയോ മതമോ രേഖപ്പെടുത്തേണ്ടതില്ലെന്നും തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ പറഞ്ഞു.
വ്യത്യസ്ത മതക്കാരായ ദമ്പതികളുടെ വിവാഹം കൊച്ചി കോർപറേഷനിൽ രജിസ്റ്റർ ചെയ്യാത്തതു സംബന്ധിച്ച കേസിലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നിർദേശം. മാതാപിതാക്കൾ രണ്ട് മതത്തിലുള്ളവരാണ് എന്ന് പറഞ്ഞാണ് വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നത്. വിവാഹം രജിസ്റ്റർ ചെയ്യാൻ മതം നോക്കേണ്ടതില്ലെന്ന് കോടതി ഉത്തരവിടുകയായിരുന്നു.