പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിലായി. ചെന്ത്രാപ്പിന്നി സ്വദേശി സുഹാസിനെയാണ് ഒളിവിൽ കഴിയുന്നതിനിടെ ബത്തേരി പോലീസ് പിടികൂടിയത്. ഇയാൾക്കൊപ്പം മറ്റൊരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കല്ലൂരിൽ വെച്ച് ഇന്നോവ കാർ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതിയാണ് സുഹാസ്. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തുനിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതിനിടെയാണ് ഇയാൾ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.














