കൽപ്പറ്റ | എസ് വൈ എസ് സാന്ത്വനം ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി നടന്നു വരുന്ന മെഡിക്കൽ, ഡയാലിസിസ് കാർഡുകളുടെ ജില്ലാതല വിതരണോദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. കൽപ്പറ്റ ദാറുൽ ഫലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കേരള മുസ്‌ലിം ജാമഅത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ് ഷറഫുദ്ദീൻ,എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ബഷീർ സഅദി,ഉമർ സഖാഫി ചെതലയം മൊയ്തീൻ കുട്ടി സഖാഫി,ലത്തീഫ് കാക്കവയൽ,കെ കെ മുഹമ്മദലി ഫൈസി, ഡോ ഇർഷാദ് മുഹമ്മദ്,അഫ്‌സൽ സഖാഫി,നജീം കൽപ്പറ്റ,ഷമീർ തോമാട്ടുചാൽ,അബ്ദുൽ ലത്തീഫ് അഹ്‌സനി, ഫളിലുൽ ആബിദ് എം.കെ, ശരീഫ് കോളിച്ചാൽ സംബന്ധിച്ചു.














