പുൽപ്പള്ളി: പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്ക് നേരെ ആക്രമണം. ഡ്യൂട്ടി ഡോക്ടറായ ഡോ. ജിതിൻ രാജിനാണ് മർദനമേറ്റത്. ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിക്ക് പുറത്തിറങ്ങിയപ്പോൾ ജീപ്പിലെത്തിയ ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു.ആശുപത്രിയിൽ വെച്ച് സഹപ്രവർത്തകനോട് ചിലർ തട്ടിക്കയറുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് ഡോ. ജിതിൻ പറഞ്ഞു. പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്.ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.














