Listen live radio

സ്വര്‍ണ്ണക്കടത്ത് കേസ്; ശിവശങ്കറിനെ ഉടന്‍ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തേക്കും

after post image
0

- Advertisement -

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ഉടന്‍ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തേക്കും. ശിവശങ്കറിനെതിരായ ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ശിവശങ്കറിന്റെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചതിന് ശേഷമാണ് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സസ്പെന്‍ഷന്‍ സംബന്ധിച്ച് സിപിഎം നേതൃത്വവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഇന്ന് തന്നെ ശിവശങ്കരനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനാണ് സാധ്യത. കസ്റ്റംസ് ഇതുവരെ ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല.
അറസ്റ്റിലായിട്ടുള്ളവരുടെ മൊഴി ഒത്തുനോക്കിയ ശേഷമെ ശിവശങ്കറിന് ഗൂഢാലോചനയിലും സ്വർണക്കടത്തിലും പങ്കുണ്ടോ ഇല്ലയോ എന്നതിൽ വ്യക്തത വരുത്താനാകൂവെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ അറിയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യാനുള്ള സാധ്യത കാണുന്നത്.
അന്വേഷണത്തിന്‍റെ ഭാഗമായി ശിവശങ്കറിന്‍റെ ഫോൺ കസ്റ്റംസ് വാങ്ങിയിട്ടുണ്ട്. കള്ളക്കടത്ത് ഗൂഢാലോചനയില്‍ ശിവശങ്കറിന് പങ്കുണ്ടെന്നതിന് തെളിവൊന്നും ഇതുവരെയില്ലെങ്കിലും കള്ളക്കടത്ത് പ്രതികളുമായി ബന്ധമുണ്ടെന്നതിന്‍റെ ഫോണ്‍ രേഖകള്‍ പുറത്തുവന്നിരുന്നു. മാത്രമല്ല വ്യാജസര്‍ട്ടിഫിക്കറ്റുള്ള ഒരാളെ ജോലിക്കെടുത്തു എന്നതും ശിവശങ്കറിന്‍റെ ജാഗ്രതക്കുറവായി സര്‍ക്കാര്‍ വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് സസ്പെന്‍ഡ് ചെയ്യുക എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്.

Leave A Reply

Your email address will not be published.