Wayanad

വയനാട് ബേഡ് ഫെസ്റ്റിവലിൽ അപൂർവ പക്ഷികളുടെ വിസ്മയം ശ്രദ്ധേയമായി

കൽപ്പറ്റ.നവംബർ 14, 15, 16 തീയതികളിൽ വയനാട് പുളിയാർമലയിൽ വെച്ച് നടക്കുന്ന “ഹെക്കി ബണക്ക് – വയനാട് ബേഡ് ഫെസ്റ്റിവൽ” പക്ഷിനിരീക്ഷകരുടെയും പ്രകൃതി പ്രേമികളുടെയും അതുല്യ വിരുന്നായി. വർഷങ്ങളായി വയനാട്ടിൽ പ്രവർത്തിക്കുന്ന ബേർഡ്സ ഗ്രൂപ്പിലെ ഇരുപത്തിയഞ്ച് ഫോട്ടോഗ്രാഫർമാർ ഒരുമിച്ച് ചേർന്ന് 65-ത്തിലധികം അപൂർവമായി മാത്രം കാണുന്ന പക്ഷി ഇനങ്ങളുടെ ചിത്രങ്ങൾ അവതരിപ്പിച്ചതാണ് പരിപാടിയിലെ മുഖ്യ ആകർഷണം.പക്ഷികളുടെ ചാരുത വിരിഞ്ഞ പ്രദർശനത്തിനൊപ്പം വയനാടിന്റെ പക്ഷി വംശ പരമ്പരയെ പ്രതിപാദിച്ച ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി.മീൻകൂമൻ, കാരമ്പരുന്ത്, ചോലക്കുടുവാൻ തുടങ്ങി വന്യജീവി ലോകത്ത് അപൂർവ സാന്നിധ്യങ്ങളായ പക്ഷികളുടെ മനോഹര മുഹൂർത്തങ്ങളെ പകർത്തിയിരിക്കുന്ന ചിത്രങ്ങൾ സന്ദർശകരെ ആകർഷിച്ചു.പ്രദർശനത്തിൽDr. രാജേഷ് കുമാർ എംപി, ദിനേശ് കുമാർ, Dr. രതീഷ് എൽ, നിഷാദ് ഇഷാൽ, സത്യൻ മേപ്പവൂർ, നെസ്റു തീരുർ, ഡെന്നി ജോസഫ്, നിപിൻ പി, ജഹാന ഇസത്, ഗിരീഷ് കുമാർ കെ, ജിഷ്ണു കിഴക്കില്ലം, ശോഭ സി, രാകേഷ് വനമാലി, ഫായിസ് ടി, മുഹമ്മദ്‌ റാഫി, ഗോകുൽ ദീപക്, രഞ്ജിത്ത് TM, കരൺ എസ്, പ്രിയ എവി, റഹ്മാൻ വണ്ടൂർ, അനുരാജ് TP, മുഹമ്മദ്‌ ഷമീർ, മുഹമ്മദ്‌ ഹിരാഷ്, ലതിക കെ കെ, റിയാസ് എന്നിവർ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.