താമരശ്ശേരി ചുരത്തിൽ ചരക്ക് ലോറി കൊക്കയിലേക്ക് മറിഞ്ഞു ചരക്ക് ലോറി കൊക്കയിലേക്ക് മറിഞ്ഞു . ആർക്കും പരിക്കില്ല. ലോറിയിലുണ്ടായിരുന്ന ഡ്രൈവറെയും സഹായിയും രക്ഷപ്പെടുത്തി കർണാടകയിൽ നിന്നും പഞ്ചസാര കയറ്റി വന്ന ലോറിയാണ് ചുരം ഇറങ്ങുമ്പോൾ ഒന്നാം വളവിൽ ബ്രേക്ക് നഷ്ടപ്പെട്ട് കൊക്കയിലേക്ക് പതിച്ചത്. നാട്ടുകാരും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് രണ്ട് പേരെയും രക്ഷപ്പെടുത്തി. ഇന്ന് രാവിലെയാണ് സംഭവം














