പനവല്ലി: അപ്പപ്പാറ റോഡിൽ സ്കൂട്ടർ യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം. ഭിന്നശേഷിക്കാരനായ അരണപ്പാറ സ്വദേശി വാകേരി ഷിബുവിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ഷിബു അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്ന് രാവിലെ ജോലിക്ക് പോകുന്ന വഴിയാണ് സംഭവം. കാട്ടാനയെ കണ്ട് സ്കൂട്ടർ ഉപേക്ഷിച്ച് സമീപത്തെ ഫെൻസിംഗിനുള്ളിലേക്ക് ഓടിക്കയറിയതിനാലാണ് ഷിബുവിന് ജീവൻ തിരിച്ചുകിട്ടിയത്. സ്ഥലത്തെത്തിയ വനപാലകർ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് വെച്ച് മുത്തു എന്ന പതിനാറുകാരനെയും കാട്ടാന ആക്രമിച്ചിരുന്നു. തുടർച്ചയായി ആക്രമണമുണ്ടാകുന്ന സാഹചര്യത്തിൽ, പ്രദേശത്ത് കൂടുതൽ കാവൽ ഏർപ്പെടുത്തണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.














