Wayanad

ബിജു കിഴക്കേടത്ത് നിര്യാതനായി

മാനന്തവാടി: മാധ്യമ പ്രവർത്തകനും മാനന്തവാടി പ്രസ്ക്ലബ്ബ് വൈസ് പ്രസിഡന്റുമായ തവിഞ്ഞാൽ യവനാർകുളത്തെ കിഴക്കേടത്ത് ബിജു (47) നിര്യാതനായി. അസുഖബാധയെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ വെച്ച് ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു അന്ത്യം.ദീർഘകാലം ജനയുഗം മാനന്തവവാടി റിപ്പോർട്ടറായി പ്രവർത്തിച്ചിരുന്നു.

പിതാവ്: പരേതനായ മാത്യു. മാതാവ്: പരേതയായ മറിയക്കുട്ടി. സഹോദരങ്ങൾ: ജോസഫ്, തോമസ്, ത്രേസ്യ, സെബാസ്റ്റ്യൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം യവനാർകുളം സെയ്‌ന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.

*വയനാട് ന്യൂസ് ഡെയിലിയുടെ ആദരാഞ്ജലികൾ*

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.