Listen live radio

കൊവിഡ് 19: ഐശ്വര്യ റായ് ബച്ചനെയും മകള്‍ ആരാധ്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

after post image
0

- Advertisement -

ഡല്‍ഹി: നടി ഐശ്വര്യ റായ് ബച്ചനെയും മകള്‍ ആരാധ്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പൊസിറ്റീവായതിനെ തുടര്‍ന്ന് ഐശ്വര്യയും മകളും വീട്ടില്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇവരെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രണ്ടുപേര്‍ക്കും ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഐശ്വര്യയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചനെയും അദ്ദേഹത്തിന്റെ പിതാവ് അമിതാബ് ബച്ചനെയും നേരത്തെ തന്നെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യയ്ക്കും കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചതായി അറിയിച്ച്‌ ജൂലൈ 12നാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ ട്വീറ്റ് ചെയ്തത്.
ഭര്‍ത്താവ് അഭിഷേക് ബച്ചനും മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനും അണുബാധ ബാധിച്ച്‌ മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരുടെ റിസള്‍ട്ടും പൊസിറ്റീവായതെന്ന് അദ്ദേഹം അന്ന് അറിയിക്കുകയുണ്ടായി. മറ്റ് കുടുംബാംഗങ്ങളായ ജയ ബച്ചന്‍, ശ്വേത ബച്ചന്‍ നന്ദ, മക്കളായ അഗസ്ത്യ, നവ്യ നവേലി എന്നിവര്‍ക്ക് കൊവിഡ് നെഗറ്റീവ് ആയിരുന്നു റിസള്‍ട്ട്.

Leave A Reply

Your email address will not be published.