Listen live radio

കൊറോണ രോഗികൾക്കും, നിരീക്ഷണത്തിലുള്ളവർക്കും ഭക്ഷണം നൽകി കൊറോണ ചികിത്സയിൽ കഴിയുന്ന കുടുംബം

after post image
0

- Advertisement -

മാനന്തവാടി: കൊറോണ രോഗികൾക്കും, നിരീക്ഷണത്തിലുള്ളവർക്കും ജീവനക്കാർക്കും സൗജന്യമായി ഭക്ഷണം നൽകി കൊറോണ ചികിത്സയിൽ കഴിയുന്ന കുടുംബം മാതൃകയായി. മാനന്തവാടി ജില്ലാ ആസ്പത്രിയിൽ പ്രത്യേക ഒരുക്കിയ കൊറോണ വാർഡിൽ കഴിയുന്ന രോഗികൾക്കും, കൊറോണ രോഗലക്ഷണങ്ങളോടെ
നിരീക്ഷണത്തിൽ കഴിയുന്നവർക്കും, രണ്ട് വാർഡുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കുമാണ് സൗജന്യമായി ഭക്ഷണം നൽകിയത്.
വെള്ളിയാഴ്ച ഉച്ചക്കാണ് ചിക്കൻ ബിരിയാണി നൽകിയത്. 200 പേർക്കാണ് കോറോണ രോഗംമൂലം ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മേപ്പാടിയിലെ കുടുബം സൗജന്യമായിഭക്ഷണം നൽകിയത്. ബെംഗളൂരിലെ വ്യാപാരിയാണ് ഇവർ.

Leave A Reply

Your email address will not be published.