Listen live radio

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു; മരണസംഖ്യ ആറ് ലക്ഷത്തിലേക്ക്

after post image
0

- Advertisement -

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കനുസരിച്ച്‌ 14,176,006 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 598,447 ആയി ഉയര്‍ന്നു. 8,440,596 പേര്‍ രോഗമുക്തി നേടി. അമേരിക്കയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. 24 മണിക്കൂറിനിടെ അമേരിക്കയില്‍ 67000ത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,766,605 ആയി. 141,977 പേരാണ് യു.എസില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്. 1,733,847 പേര്‍ സുഖം പ്രാപിച്ചു. ബ്രിസീലിലും സ്ഥിതി ആശങ്കാജനകമാണ്. 2,048,697 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 77,932 ആയി ഉയര്‍ന്നു. 1,366,775 പേര്‍ രോഗമുക്തി നേടി.
ഇന്ത്യയിലും കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഇതുവരെ 1,040,457 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 26,285 ആയി. 654,078 പേര്‍ സുഖം പ്രാപിച്ചു. അതേസമയം, രാജ്യത്തെ 80 ശതമാനം കൊവിഡ് രോഗികളും വീടുകളില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്ന് ആരോഗ്യമന്ത്രാലയം.അറിയിച്ചു. ഐ.സി.യുവിലുള്ളത് 1.94 ശതമാനം മാത്രമാണ്. വെന്റിലേറ്ററിലുള്ളത് 0.35 ശതമാനം. ഓക്‌സിജന്‍ പിന്തുണയോടെ കഴിയുന്നത് 2.81 ശതമാനം ആണെന്നും കേന്ദ്രം വ്യക്തമാക്കി. രോഗമുക്തി നിരക്ക് 63.33 ശതമാനമായി ഉയര്‍ന്നു.

Leave A Reply

Your email address will not be published.