സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി. വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി കൃഷി വിഭാഗത്തിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും നേതൃത്വത്തില്‍ നടത്തിയ വിളവെടുപ്പ് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പി.കെ ബിജുമോന്‍ ഉദ്ഘാടനം ചെയ്തു. ക്യാബേജ്, കോളിഫ്‌ളവര്‍, ക്യാരറ്റ്, ചീര തുടങ്ങിയ ശൈത്യകാല വിളകളാണ് സ്‌കൂളില്‍ കൃഷി ചെയ്തത്. പ്രിന്‍സിപ്പല്‍ അമ്പിളി നാരായണന്‍, സീനിയര്‍ അസിസ്റ്റന്റ് ഡോ. എസ് സന്ധ്യ, സ്റ്റാഫ് സെക്രട്ടറി ഡി.കെ സിന്ധു, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ വി.എസ് നിത, കൃഷി വിഭാഗം അധ്യാപകരായ എ.ടി സാന്ദ്ര സ്റ്റീഫന്‍ ഷൈജു, എസ്.എം.സി ചെയര്‍മാന്‍ സുഭാഷ് ബാബു, എം.പി.ടി.എ പ്രസിഡന്റ് സ്മിതാ ദിനേശ് തുടങ്ങിയവര്‍ സംസാരിച്ചു.














