ചീരാലിൽ ഭീതിപരത്തുന്ന കരടിയെ മയക്കുവെടിവെച്ച് പിടികൂടാൻ ഉത്തരവ്.കരടിയെ പിടികൂടി ആവശ്യമായ ചികിത്സകൾ നൽകി അനുയോജ്യമായ ആവാസ വ്യവസ്ഥയിൽ തുറന്നുവിടണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ഉത്തരവിറക്കി.വന്യജീവികളുടെ സാന്നിധ്യം സ്ഥലത്ത് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.കരടിയെ ഉടൻ പിടികൂടാൻ ആകും എന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.














