Wayanad

തുടർച്ചയായി നാലാം തവണയും ജനവിധി തേടി സൗജത്ത് ഉസ്മാൻ

പനമരം: ജനകീയ പ്രവർത്തനങ്ങളുടെയും വികസന മുന്നേറ്റങ്ങളുടെയും കരുത്തുമായി പനമരം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ (കൈതക്കൽ) യു.ഡി.എഫ് സ്ഥാനാർത്ഥിയായി സൗജത്ത് ഉസ്മാൻ ജനവിധി തേടുന്നു. തുടർച്ചയായി ഇത് നാലാം തവണയാണ് സൗജത്ത് ഉസ്മാൻ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത് എന്നത് ഇവരുടെ ജനസമ്മതിക്കുള്ള തെളിവാണ്.കഴിഞ്ഞ പത്ത് വർഷക്കാലം ഭരണസമിതി അംഗമായും, പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായും സ്തുത്യർഹമായ സേവനമാണ് ഇവർ കാഴ്ചവെച്ചത്. മുൻപ് ഒമ്പതാം വാർഡിലും, പിന്നീട് അഞ്ചാം മൈൽ കെല്ലൂർ വാർഡിലും ജനപ്രതിനിധിയായിരുന്ന ഇവർ ഇത്തവണ കൈതക്കൽ അഞ്ചാം വാർഡ് എന്ന പുതിയ തട്ടകത്തിലാണ് മത്സരിക്കുന്നത്.2011-2015 കാലഘട്ടത്തിൽ ഒമ്പതാം വാർഡ് മെമ്പറായിരിക്കെ റെക്കോർഡ് വികസനമാണ് നടപ്പിലാക്കിയത്. അന്ന് ഏകദേശം 2 കോടി 80 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ വാർഡിലെത്തിക്കാൻ ഇവർക്ക് സാധിച്ചു. കൂടാതെ മഹാപ്രളയകാലത്ത് ജനങ്ങൾക്കൊപ്പം നിന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും, വീടും സമ്പാദ്യവും നഷ്ടപ്പെട്ടവർക്ക് പുനരധിവാസമൊരുക്കാനും സൗജത്ത് ഉസ്മാൻ മുൻപന്തിയിലുണ്ടായിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.