Listen live radio

വാറന്റുമായെത്തിയ പോലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു : പിതാവും മകനും അറസ്റ്റില്‍

after post image
0

- Advertisement -

 

ബത്തേരി : വിവിധ കേസുകളില്‍ പ്രതിയായ ആളെ അറസ്റ്റ് ചെയ്യുന്നതിനായി എത്തിയ പോലീസ് സംഘത്തെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച പിതാവും മകനും അറസ്റ്റില്‍. കുപ്പാടി വേണ്ടൂര്‍ പണിക്കപ്പറമ്പില്‍ മാര്‍ക്കോസ് (66) മകന്‍ ബൈജു (42) എന്നിവരാണ് അറസ്റ്റിലായത്.ബത്തേരി പോലീസ് സ്റ്റേഷനിലെ എസ്. ഐ.ശശികുമാര്‍, വനിത എ.എസ്.ഐ. ഷീജ, സീനിയര്‍ സി.പി.ഒ അരുണ്‍ജിത്ത്, സി.പി.ഒമാരായ അനില്‍, അജ്മല്‍, അഭിലാഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.നാലോളം കേസുകളില്‍ പ്രതിയായ മര്‍ക്കോസിനെ വാറന്റുമായി അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു പോലീസ്. പോലീസിനെ കണ്ട് വാതിലടച്ച പ്രതികള്‍ വാതില്‍ തുറക്കാതെ പോലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നാട്ടുകാരുടെ സാനിധ്യത്തില്‍ വീട് തുറന്നയുടന്‍ ഇരുവരും ചേര്‍ന്ന് പോലീസിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും ബലപ്രയോഗത്തിലൂടെ കീഴടക്കി വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

Leave A Reply

Your email address will not be published.