Listen live radio

യുവതിയെ വധിക്കാന്‍ ശ്രമം ; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

after post image
0

- Advertisement -

 

പനമരം : യുവതിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. അഞ്ചുകുന്ന് വേങ്ങരംകുന്ന് കോളനിയിലെ ശാന്ത (45 ) യെയാണ് ഇന്നലെ രാത്രി 8 മണിയോടെ മദ്യപിച്ച് വീട്ടില്‍ വന്ന പ്രതി വഴക്കുണ്ടാക്കി അടക്കാ കത്തികൊണ്ട് മുറിവേല്‍പ്പിച്ച് വധിക്കാന്‍ ശ്രമിച്ചത്. സംഭവമറിഞ്ഞ ഉടനെ സമയോജിതമായി ഇടപെട്ട പനമരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി.സിജിത്തും സംഘവും ശാന്തയെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് തിരികെ വന്ന് ശാന്തയുടെ സഹോദരിയുടെ ഭര്‍ത്താവ് കണ്ണനെ ( 27 ) കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Leave A Reply

Your email address will not be published.