ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി ജില്ലാ പഞ്ചായത്തിലേക്ക് സമർപ്പിച്ച നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. 17 ഡിവിഷനുകളിലായി 147 സ്ഥാനാർത്ഥികളാണ് വരണാധികാരിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയ്ക്ക് നാമനിർദേശ പത്രിക നൽകിയത്. സൂക്ഷമപരിശോധനയ്ക്ക് ശേഷം എല്ലാ പത്രികകളും സ്വീകരിച്ചു. സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാനുള്ള 17 അപേക്ഷകളും ശനിയാഴ്ച ലഭിച്ചു. നവംബർ 24 ആണ് നാമനിര്‍ദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി.














