കല്‍പ്പറ്റ: ഷാജി പുല്‍പ്പള്ളി എഴുതിയ ‘ജാതി ചോദിക്കുന്ന കാലം’ എന്ന ലേഖന സമാഹാരത്തിൻ്റെ പ്രകാശനം എസ്.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ വെച്ച് സാഹിത്യകാരന്‍ യു.കെ.കുമാരന്‍ നിര്‍വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സുധീര്‍ ആദ്യപ്രതി ഏറ്റുവാങ്ങി.
കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം അസി.പ്രൊഫ.റഫീഖ് ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ജില്ല ലൈബ്രറി കൗൺസിൽ, കെ.എസ്.എസ്.പി.യു.സാംസ്കാരികവേദി, പത്മപ്രഭ പൊതു ഗ്രന്ഥാലയം കൈനാട്ടി, ദർശന ലൈബ്രറി ചീക്കല്ലൂർ, ഗ്രാമിക ലൈബ്രറി കുട്ടമംഗലം, സൂര്യ പൊതുജന ഗ്രന്ഥാലയം ചുണ്ടേൽ, നീർമാതളം ബുക്ക്സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. നീര്‍മാതളം ബുക്‌സാണ് ‘ജാതി ചോദിക്കുന്ന കാലം’ എന്ന പുസ്തകത്തിൻ്റെ പ്രസാധകർ.














