Listen live radio

അനുമോദിക്കല്‍ ചടങ്ങും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

after post image
0

- Advertisement -

 

ദേശീയ യോഗാസന സ്‌പോര്‍ട്‌സ് ഫെഡറേഷനായ യോഗാസന ഭാരതിന്റെ ജില്ലാ ഘടകമായ യോഗാസന വയനാട് സംഘടിപ്പിച്ച യോഗാസന സ്‌പോര്‍ട്‌സ് ബോധവല്‍ക്കരണ ക്ലാസ്സും, ദേശീയ സംസ്ഥാന തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച കായിക താരങ്ങളെ അനുമോദിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.മാനന്തവാടി കാര്‍ഡിയോ ഫിറ്റ് ഫിറ്റ്‌നസ് സെന്ററില്‍ യോഗാചാര്യ പ്രവീണ്‍ ടി രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.യോഗാസന വയനാടിന്റെ പ്രസിഡന്റ് ബിജു ശ്രീധര്‍ അധ്യക്ഷനായി.
യോഗാസന സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് കേരളയുടെ ജനറല്‍ സെക്രട്ടറി ഷാമില്‍ മോന്‍ കാലങ്കോട് മുഖ്യ അതിഥിയായിരുന്നു.ഡോക്ടര്‍ സുരേഷ് കുമാര്‍ മത്സര വിജയികളെ ആദരിച്ചു.

പ്രഭാഷണം സുധീഷ് പി കെ, യോഗാസന വയനാട് സെക്രട്ടറി . ജ്യോതിഷ് സി ബി സ്വാഗതം. . സുധാകരന്‍ കെ.ആര്‍ നന്ദി.ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ അംഗീകാരമുള്ള ഏക ഫെഡറേഷനാണ് യോഗാസന ഭാരത്. ഇതിന്റെ ജില്ലാ ഘടകം ആയ യോഗാസന വയനാട് സംഘടിപ്പിക്കുന്ന ജില്ലാ തല യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് ആയിരിക്കും ഭാരത സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ദേശീയ കായിക മത്സരങ്ങള്‍ ആയ നാഷണല്‍ ഗെയിംസ്, കെലോ ഇന്ത്യ പോലെയുള്ള മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള പ്രാഥമിക യോഗ്യത. എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തില്‍ യോഗാസന ജില്ലാതല ചാമ്പ്യന്‍ഷിപ്പ് നടത്തിവരുന്നു. 9 വയസ്സു മുതല്‍ 55 വയസ്സ് വരെയുള്ള സ്ത്രീ, പുരുഷ കായികതാരങ്ങള്‍ക്ക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം. ജില്ലയിലെ എല്ലാ താലൂക്ക് കേന്ദ്രീകരിച്ചും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും യോഗാസന സ്‌പോര്‍ട്‌സ് കോച്ചിംഗ് നല്‍കുന്നുണ്ട്.
7025363363

Leave A Reply

Your email address will not be published.