Listen live radio

മെത്താംഫിറ്റമിനുമായി യുവാവ് എക്‌സൈസ് പിടിയില്‍

after post image
0

- Advertisement -

 

ഇന്ന് രാവിലെ മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ ബാംഗ്ലൂരില്‍ നിന്നും വന്ന കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരനായ മലപ്പുറം സ്വദേശി അജ്മല്‍ (26)നെ 14.600 ഗ്രാം മെത്താംഫിറ്റമിനുമായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി.എം. മനോജ്കുമാറും സംഘവും അറസ്റ്റു ചെയ്തു.കേരളത്തിലെ മയക്കുമരുന്ന് മാഫിയക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന പ്രധാന കണ്ണിയാണ് പിടിയിലായ ആളെന്നും, ഇയ്യാള്‍ ഇതിനു മുമ്പും പലതവണകളായി മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നുമാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ എം.എ രഘു, എ.ടി.കെ.രാമചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബാബു.ആര്‍.സി, എം.സുരേഷ് എന്നിവര്‍ പങ്കെടുത്തു.

ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ 22.02.2024 മുതല്‍ ആരംഭിച്ച സ്പെഷ്യല്‍ ഡ്രൈവില്‍ വയനാട് ഡിവിഷനില്‍ ഇതുവരെ 587 റെയിഡുകള്‍ നടത്തിയതില്‍
54 അബ്കാരി കേസുകള്‍, 33 എന്‍.ഡി.പി.എസ് കേസുകള്‍, 187 കോട്പ കേസുകള്‍ എന്നിവ കണ്ടെത്തിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എം. രാകേഷ് അറിയിച്ചു. ഇതില്‍ 179.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 20 ലിറ്റര്‍ ചാരായം, 14.53 ലിറ്റര്‍ നിറം കലര്‍ത്തിയ മദ്യം,
437 ലിറ്റര്‍ വാഷ്, , 8.45 ലിറ്റര്‍ ബിയര്‍, 6.3 ലിറ്റര്‍ അന്യസംസ്ഥാന മദ്യം
1.565 കിലോ കഞ്ചാവ്, 3605.350 കിലോ പുകയില ഉത്പ്പന്നങ്ങള്‍, 3വാഹനങ്ങള്‍,
1600 ഗ്രാം സ്വര്‍ണ്ണം എന്നിവ പിടികൂടി. COTPA ഫൈന്‍ ഇനത്തില്‍ 37,200/-രൂപ പിഴയും ഈടാക്കി. അബ്ക്കാരി കേസുകളില്‍ 42 പ്രതികളെയും, എന്‍.ഡി.പി.എസ് കേസില്‍ 34 പ്രതികളെയും അറസ്റ്റ് ചെയ്തു. സ്‌പെഷ്യല്‍ ഡ്രൈവില്‍ നാളിതുവരെ 13,571 വാഹനങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാന പോലീസ് എക്‌സൈസ് സേന വകുപ്പുകള്‍ ഉള്‍പ്പെടെ, കേരള പോലീസ് ,ഫോറസ്റ്റ്, റവന്യു, ജി.എസ്.ടി വകുപ്പുകളുമായി ചേര്‍ന്ന് 36 സംയുക്ത പരിശോധനകള്‍ നടത്തിയിട്ടുണ്ട്.
വിദേശമദ്യഷാപ്പുകള്‍, ബാറുകള്‍ , കള്ള് ഷാപ്പുകള്‍ എന്നിവിടങ്ങളില്‍ പരിശോധനയും നടത്തി വരുന്നു.

വ്യാജവാറ്റ്, സ്പിരിറ്റ് കടത്ത്, വ്യാജ മദ്യം, ചാരായം നിര്‍മാണം, സ്പിരിറ്റ് ചാരായമായും നിറം കലര്‍ത്തി വിദേശമദ്യമായും ഉപയോഗിക്കല്‍, കള്ളിന്റെ വീര്യവും , അളവും കൂട്ടാനുള്ള മായംചേര്‍ക്കലുകള്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഫെബ്രുവരി 23 മുതലാണ് സ്പെഷ്യല്‍ എന്‍ഫോഴ്സ്‌മെന്റ് ഡ്രൈവ് തുടങ്ങിയത്. ഈ കാലയളവില്‍ വ്യാജമദ്യവും, ലഹരിമരുന്നുകളും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യവും കേരളത്തിലേക്ക് എത്തുന്നതിന് സാധ്യത കൂടുതലായതിനാല്‍ വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. എക്സൈസ് ചെക്ക്പോസ്റ്റ് വഴി കടന്നുവരുന്ന പച്ചക്കറി, മത്സ്യം എന്നിവ കയറ്റിവരുന്ന വാഹനങ്ങള്‍, ചരക്ക് ഇല്ലാതെ വരുന്ന വാണിജ്യ വാഹനങ്ങള്‍, ടാങ്കര്‍ ലോറി തുടങ്ങിയവ പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചും പരിശോധന ഊര്‍ജിതമാണ്.

സ്പെഷ്യല്‍ ഡ്രൈവ് കാലയളവില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ജില്ലാതല എക്സൈസ് കണ്‍ട്രോള്‍ റൂം വയനാട് ഡിവിഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണ്‍ട്രോള്‍ റൂം ടെലഫോണ്‍ നമ്പര്‍- 04936- 288215. ജില്ലയില്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് താലൂക്ക് തലത്തില്‍ എസൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ സ്ട്രൈക്കിങ് ഫോഴ്സും, ഹൈവേകളില്‍ 24 മണിക്കൂറും പട്രോളിങ് ടീമും പ്രവര്‍ത്തിക്കുന്നുണ്ട്.ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും ലേബര്‍ ക്യാമ്പുകളിലും ശക്തമായ പരിശോധന നടത്തുന്നുണ്ട്. പോലീസുമായി ചേര്‍ന്ന് സംയുക്ത പരിശോധനയും നടക്കുന്നു. വനപ്രദേശങ്ങളില്‍ ഫോറസ്റ്റ് വകുപ്പുമായി സഹകരിച്ചും സംയുക്ത പരിശോധന തുടരും. അബ്കാരി, എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ട മുന്‍കുറ്റവാളികള്‍, ഇവരുടെ താമസം, പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിനായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ ഫോണ്‍ നമ്പര്‍ ചുവടെ ചേര്‍ക്കുന്നു.
മാനന്തവാടി – 9400069667
സുല്‍ത്താന്‍ ബത്തേരി- 94000 69665
കല്‍പ്പറ്റ – 9400069663
എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്&ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ്, വയനാട് – 9400069666

Leave A Reply

Your email address will not be published.