Listen live radio

റോഡരികിലെ താല്‍ക്കാലിക കച്ചവട സ്ഥാപനങ്ങള്‍ പൊളിച്ചു നീക്കി

after post image
0

- Advertisement -

 

പനമരം: പനമരം ഗ്രാമപഞ്ചായത്തിലെ ടൗണ്‍ പാലത്തിനു സമീപം മുതല്‍ ആര്യന്നൂര്‍ നടവരെയുള്ള പാതയോരത്തെ ലൈസന്‍സ് ഇല്ലാതെ താല്‍ക്കാലിക ഷെഡില്‍ പ്രവര്‍ത്തിക്കുന്ന 26 ഓളം കച്ചവട സ്ഥാപനങ്ങള്‍ പനമരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പൊളിച്ചു നീക്കി. പനമരം പാലത്തിന് സമീപം മുതല്‍ റോഡിനിരുവശവും കച്ചവടം ചെയ്യുന്നതുമൂലം ആളുകള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങാതെ വാഹനം റോഡില്‍ തന്നെ നിര്‍ത്തി സാധനങ്ങള്‍ വാങ്ങുന്നതുമൂലം ഇവിടെ ഗതാഗത കുരുക്ക് ഉണ്ടാകുന്നത് സര്‍വ്വസാധാരണവും അപകട സാധ്യത കൂടുതലുമാണെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതിനാല്‍ യാതൊരുവിധ രേഖകളുമില്ലാതെ പഞ്ചായത്തിന്റെ അനുമതിയോടെയല്ലാതെ പ്രവര്‍ത്തിച്ചു വരുന്ന ഈ സ്ഥാപനങ്ങള്‍ പൊളിച്ചു നീക്കണമെന്ന് പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നെങ്കിലും കച്ചവടം ചെയ്യുന്നവര്‍ ആയത് അവഗണിക്കുകയും കച്ചവടം തുടരുകയുമാണ് ഉണ്ടായത്.

ഇതിന്റെ അടിസ്ഥാനത്തില്‍ പനമരം സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് സെക്രട്ടറി ടി. അജയ്കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് വിനോദ് കുമാര്‍ പി. ബില്‍ഡിംഗ് സെക്ഷന്‍ ക്ലാര്‍ക്ക് മുഹമ്മദ് അഷ്‌റഫ്. പി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സനീഷ്.സി.ജി, വാര്‍ഡിന്റെ ചുമതലയുള്ള ക്ലര്‍ക്കുമാരായ ബിനു വര്‍ക്കി, സജീവ് കുമാര്‍ പി എസ് എന്നിവരുടെ നേതൃത്വത്തിലാണ് അനധികൃത കച്ചവടങ്ങള്‍ നീക്കം ചെയ്തത്. ഈ സ്ഥലങ്ങളില്‍ ഇനിമുതല്‍ അനധികൃത കച്ചവടങ്ങള്‍ നടത്തുവാന്‍ പാടില്ല എന്ന് സെക്രട്ടറി അറിയിച്ചു

Leave A Reply

Your email address will not be published.