Listen live radio

ചില സ്ഥലങ്ങളില്‍ നിയന്ത്രണം മതി; വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം

after post image
0

- Advertisement -

 

സംസ്ഥാനത്ത് വൈദ്യതി പ്രതിസന്ധി നിയന്ത്രണവിധേമെന്നും ലോഡ് ഷെഡ്ഡിങ് വേണ്ടിവരില്ലെന്നും കെഎസ്ഇബി. അതേസമയം ചില മേഖലകള്‍ കേന്ദ്രീകരിച്ചുളള വൈദ്യുതി നിയന്ത്രണം തുടരും. കഴിഞ്ഞദിവസം സംസ്ഥാനത്ത് വ്യാപകമായി വേനല്‍മഴ ലഭിച്ചതോടെ വൈദ്യുതിയുടെ ആവശ്യകത കുറഞ്ഞു. ബുധനാഴ്ച ആകെ ഉപയോഗിച്ചത് 5251 മെഗാവാട്ട് വൈദ്യുതി ആണ്.ഇത് ചൊവ്വാഴ്ച ഉപയോഗിച്ചതിനേക്കാള്‍ 493 മെഗാവാട്ട് കുറവാണ്. ഇതാണ് വൈദ്യുതി വിതരണ സംവിധാനത്തില്‍ ഉണ്ടാക്കിയ സമ്മര്‍ദ്ദം കുറച്ചത്. വേനല്‍ മഴ തുടര്‍ന്നാല്‍ ഇനിയും വൈദ്യുതിയുടെ ആവശ്യകത കുറയുമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍.വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന അവലോകന യോഗത്തിലാണ് വൈദ്യുതി പ്രതിസന്ധി കുറഞ്ഞതായി വിലയിരുത്തിയത്. തുടര്‍ദിവസങ്ങളിലും വൈദ്യുതി ഉപഭോഗം നിരീക്ഷിക്കുമെന്നും അതിനനുസരിച്ചായിരിക്കും നിയന്ത്രണം കൊണ്ടുവരികയെന്നും കെഎസ്ഇബി അറിയിച്ചു.

 

 

Leave A Reply

Your email address will not be published.