Listen live radio

ജീവന്‍രക്ഷാ മരുന്നുകള്‍ കിട്ടാത്ത രോഗികള്‍ക്ക് ആശ്വാസവുമായി ഡ്രഗ്‌സ് കണ്‍ട്രോളര്‍

after post image
0

- Advertisement -

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെ, ജീവന്‍രക്ഷാ മരുന്നുകള്‍ കിട്ടാത്ത രോഗികള്‍ക്ക് ആശ്വാസവുമായി ഡ്രഗ്‌സ് കണ്‍ട്രോളര്‍. മരുന്നുകള്‍ കിട്ടാത്തവര്‍ അതത് ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരെ വിളിച്ച് അറിയിച്ചാല്‍ ഉടന്‍ നടപടി ഉണ്ടാകുമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ രവി മേനോന്‍ അറിയിച്ചു.
മരുന്നുകള്‍ക്ക് ക്ഷാമമുളളതായി ശ്രദ്ധയില്‍പ്പെട്ട എല്ലായിടത്തും പരിഹാരം ഉണ്ടാക്കിയിട്ടുണ്ട്. ഇനി ജീവന്‍രക്ഷാ മരുന്നുകള്‍ കിട്ടാത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ വിളിച്ചറിയിച്ചാല്‍ ഉടന്‍ മരുന്ന് ലഭ്യമാക്കും. വിളിക്കേണ്ട നമ്പറുകള്‍ www.dc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും രവി മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡ്രഗ്‌സ് ഇൻസ്‌പെക്ടർ വയനാട് ജില്ല ഫോണ്‍:9496811647

Leave A Reply

Your email address will not be published.