Listen live radio

വിദേശ നിക്ഷേപത്തില്‍ ഇന്ത്യ വലിയ മുന്നേറ്റമാണ് നേടുന്നത്; നിക്ഷേപകരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

after post image
0

- Advertisement -

ഡല്‍ഹി: ഓരോ വര്‍ഷവും വിദേശ നിക്ഷേപത്തില്‍ ഇന്ത്യ വലിയ മുന്നേറ്റമാണ് നേടുന്നതെന്നും ഇന്ത്യയുടെ മുന്നേറ്റമെന്നാല്‍ വിശ്വസിക്കാവുന്ന ഒരു രാജ്യത്തില്‍ നിക്ഷേപം നടത്താന്‍ അവസരം എന്ന് കൂടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ഇതിലും മികച്ചൊരു അവസരം ഉണ്ടാവില്ലെന്നും മോദി പറഞ്ഞു. ഇന്ത്യ ഐഡിയാസ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 74 ബില്യണ്‍ ഡോളറിന്റേതായിരുന്നു ഇന്ത്യയിലെ വിദേശനിക്ഷേപം. ഈ മഹാമാരിക്കിടയിലും 20 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം ഉറപ്പിക്കാനായി. ആഗോള സാമ്ബത്തിക രംഗത്തിന് ശക്തിപകരേണ്ടതുണ്ട്.
ഇന്ത്യ അവസരങ്ങളുടെ നാടായി വളരുകയാണെന്ന് പറഞ്ഞ മോദി സാങ്കേതിക മേഖലയില്‍ ഇന്ത്യയുടെ വളര്‍ച്ച ചൂണ്ടിക്കാട്ടി. ‘ടെക് മേഖലയില്‍ നിന്ന് ഒരു ഉദാഹരണം ഞാന്‍ തരാം. അടുത്തിടെ ഇന്ത്യയില്‍ രസകരമായ ഒരു റിപ്പോര്‍ട്ട് പുറത്തുവന്നു. നഗരത്തിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളേക്കാള്‍ കൂടുതല്‍, ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഗ്രാമത്തിലാണെന്ന്. സ്കെയില്‍ സങ്കല്‍പ്പിക്കുക! അര ബില്യണ്‍ സജീവ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇപ്പോള്‍ ഇന്ത്യയിലുണ്ട്. 5 ജി, ബിഗ് ഡാറ്റാ അനലിറ്റിക്സ്, ക്വാണ്ടം കമ്ബ്യൂട്ടിംഗ്, ബ്ലോക്ക് ചെയിന്‍, ഇന്‍റര്‍നെറ്റ് ഓഫ് ടെക്നോളജി എന്നിവയിലെ അവസരങ്ങളും സാങ്കേതികവിദ്യയിലെ അവസരങ്ങളില്‍ ഉള്‍പ്പെടുന്നു,’ അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഭക്ഷ്യ സംസ്കരണ മേഖല 2025 ഓടെ അരലക്ഷം കോടി ഡോളറിന്റേതാവും. ആരോഗ്യമേഖല ഓരോ വര്‍ഷവും 22 ശതമാനം വളര്‍ച്ച നേടുന്നുണ്ട്. മരുന്നുല്‍പ്പാദന രംഗത്ത് അമേരിക്കയുമായി ഇന്ത്യ മികച്ച സൗഹൃദം സൃഷ്ടിച്ചു. ഇന്ത്യയിലെ ഊര്‍ജ്ജ രംഗത്ത് അമേരിക്കന്‍ കമ്ബനികള്‍ വലിയ നിക്ഷേപം നടത്തും. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് മുമ്ബെങ്ങുമില്ലാത്ത നിക്ഷേപമാണ് നടക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മറ്റൊരു രാജ്യത്ത് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന അമേരിക്കന്‍ നിക്ഷേപകരോട്, ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ഇതിലും മികച്ചൊരു അവസരമില്ലെന്ന് മോദി പറഞ്ഞു.

Leave A Reply

Your email address will not be published.