National

മലയാളി വിദ്യാർഥിനി രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ∙ ചക്കരക്കൽ സ്വദേശിയായ വിദ്യാർഥിനി രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ. കാവിന്മൂല മിടാവിലോട് പാർവതി നിവാസിൽ പൂജയെയാണ് (23) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു.

28 ന് രാത്രിയാണ് കോളജ് ഹോസ്റ്റലില്‍ വച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തെന്ന വിവരം നാട്ടില്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച രാവിലെ പയ്യാമ്പലത്ത് സംസ്കരിച്ചു. ‍അമ്മ: സിന്ധു (എഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, അഞ്ചരക്കണ്ടി) അച്ഛൻ: വസന്തൻ (ഓട്ടോ ഡ്രൈവർ, കൊല്ലൻചിറ). ഇവരുടെ ഏക മകളാണ് പൂജ.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.