Listen live radio

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ്; എട്ട് വിദേശികളുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാനത്തിനായെന്നും മുഖ്യമന്ത്രി

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 12  പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിതരില്‍ കണ്ണൂര്‍ കാസര്‍കോട് എന്നി ജില്ലകളില്‍ നാലുപേര്‍ വീതവും കൊല്ലം, തിരുവനന്തപുരം എന്നി ജില്ലകളില്‍ ഓരോരുത്തരും മലപ്പുറത്ത് രണ്ടുപേരുമാണ്.11 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ ഉണ്ടായത്. ഒരാള്‍ വിദേശത്ത് നിന്ന് വന്നയാളാണ്. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് കോവിഡ ബാധ സ്ഥിരീകരിച്ച് നൂറ് ദിവസം പിന്നിട്ടിരിക്കുകയാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള എട്ട് വിദേശികളുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാനത്തിനായെന്നും പിണറായി പറഞ്ഞു. രോഗികളെ സുഖപ്പെടുത്താനായിരുന്നല്ലോ ജീവിതത്തിന്റെ ഭൂരിഭാഗവും ക്രിസ്തു ഉപയോഗിച്ചത്. ഈസന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് കോറോണ ബാധിതരെ സുഖപ്പെടുത്താന്‍ ഉപയോഗിക്കണമെന്ന് പിണറായി പറഞ്ഞു. മനസുകൊണ്ട് ചേര്‍ത്ത് നിര്‍ത്തുക എന്നത് ക്രിസ്തു സ്വന്തം ജീവിതം കൊണ്ട് നല്‍കിയ സന്ദേശമാണ്. ഇത് പകര്‍ത്താന്‍ നമുക്ക് കഴിയണമെന്നും പിണറായി പറഞ്ഞു.

Leave A Reply

Your email address will not be published.