Listen live radio

സ്വര്‍ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യനുനേരെ 10 ചോദ്യങ്ങളുമായി‌ ചെന്നിത്തല

after post image
0

- Advertisement -

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് പത്ത് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ മാസം ചോദിച്ച പത്ത് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യങ്ങളുന്നയിച്ച്‌ പ്രതിപക്ഷ നേതാവ് രംഗത്ത് വന്നത്.
പ്രതിപക്ഷ നേതാവിന്റെ പത്ത് ചോദ്യങ്ങള്‍
1. ‌ശിവശങ്കറിന്റെ സ്വര്‍ണക്കടത്ത് ബന്ധം മുഖ്യമന്ത്രി അറിയാഞ്ഞതെന്ത്?
2. സ്വന്തം ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി അറിയുന്നില്ലേ ?
3. ഒരു മന്ത്രിക്ക് വിദേശ കോണ്‍സുലേറ്റുമായുള്ള ഇടപാടും അറിഞ്ഞില്ലേ ?
4. ശിവശങ്കറിന്റെ ദുരൂഹമായ കണ്‍സള്‍ട്ടന്‍സി കരാറുകള്‍ ന്യായീകരിച്ചതെന്തിന് ?
5. കണ്‍സള്‍ട്ടന്‍സി തട്ടിപ്പും പിന്‍വാതില്‍ നിയമനവും സി.ബി.ഐ അന്വേഷിക്കാന്‍ തയാറുണ്ടോ?
6. സ്വര്‍ണക്കടത്ത് സംസ്ഥാന ഐ.ബി അറിയാത്തതോ, വായ് മൂടിക്കെട്ടിയതോ ?
7. സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നോ ?
8. തന്റെ കത്തിന് യെച്ചൂരി മറുപടി നല്‍കുന്നതില്‍ നിന്നും തടഞ്ഞതാര് ?
9. സ്വര്‍ണക്കടത്തില്‍ ഇടത് മുന്നണി യോഗം ചേരുന്നത് തടഞ്ഞതെന്തിന് ?
10 . പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ച്‌ അന്വേഷിക്കാന്‍ തയാറാകാത്തതെന്ത് ?

Leave A Reply

Your email address will not be published.