Listen live radio

കൊവിഡ് 19 പ്രത്യാഘാതങ്ങള്‍ ലോകത്ത് ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന

after post image
0

- Advertisement -

ജനീവ: കൊറോണ ലോകത്തെമ്പാടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അടിയന്തിര മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. കൊറോണ പ്രത്യാഘാതങ്ങള്‍ ലോകത്ത് ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനം തുടങ്ങി ആറ് മാസം പിന്നിടുമ്ബോഴുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ഈ അടിയന്തിര മുന്നറിയിപ്പ് സംഘടന നല്‍കിയത്. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോകാര്യോഗ്യ സംഘടനയുടെ അടിയന്തിര യോഗം ചേരുന്നത് ഇത് നാലാം തവണയാണ് .
നൂറ്റാണ്ടില്‍ ഒരിക്കല്‍ സംഭവിക്കുന്ന മഹാമാരിയാണ് കൊറോണ. ദശാബ്ദങ്ങള്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ നീണ്ടു നില്‍ക്കുമെന്നും സംഘടന മേധാവി ടെഡ്രോസ് അഥാനം വ്യക്തമാക്കി. എത്രയും വേഗം വാക്‌സിന്‍ വികസിപ്പിക്കുക എന്നത് മാത്രമാണ് കൊറോണ നിയന്ത്രിക്കുന്നതിനുള്ള ദീര്‍ഘകാല പരിഹാരം. വാക്‌സിന്‍ വികസനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കൊറോണയ്‌ക്കൊപ്പം മനുഷ്യന്‍ ജീവിക്കാന്‍ പഠിക്കണമെന്നും സംഘടന മേധാവി വ്യക്തമാക്കി.
വൈറസ് വ്യാപനം രൂക്ഷമാകുന്ന ഘട്ടത്തില്‍ കൊറോണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നതായും സംഘടന വ്യക്തമാക്കി. ചൈനയില്‍ കഴിഞ്ഞ ഡിസംബറില്‍ പൊട്ടിപ്പുറപ്പെട്ടതു മുതല്‍ ലോകമെമ്ബാടും 17.3 ദശലക്ഷം ആളുകള്‍ക്കാണ് കൊറോണ ബാധിച്ചത്. 6,75.000 പേര്‍ രോഗം ബാധിച്ച്‌ മരണപ്പെടുകയും ചെയ്തു.

Leave A Reply

Your email address will not be published.