Listen live radio

മോദി മന്ത്രിസഭയിലെ ജനപ്രിയ മന്ത്രി ആര് ? സര്‍വ്വേ പറയുന്നത് ഇങ്ങനെ…

after post image
0

- Advertisement -

ഡല്‍ഹി: മോദി മന്ത്രിസഭയിലെ ഏറ്റവും ജനപ്രിയ മന്ത്രി ആരായിരിക്കും? അമിത് ഷാ, രാജ്നാഥ് സിംഗ്, നിര്‍മലാ സീതാരാമന്‍, നിധിന്‍ ഗഡ്കരി തുടങ്ങിയവ‌ര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്ത്രിസഭയിലെ പ്രധാനപ്പെട്ട വകുപ്പ് മന്ത്രിമാരാണ്. എന്നാല്‍ ഇന്ത്യ ടുഡേ മൂഡ് ഓഫ് നാഷന്‍ പോള്‍ നടത്തിയ സര്‍വേയില്‍ മോദി മന്ത്രിസഭയിലെ ഏറ്റവും ജനപ്രിയമന്ത്രി അമിത്ഷായാണ്.
സര്‍വേ പ്രകാരം മോദി മന്ത്രിസഭയിലെ ഏറ്റവും ജനപ്രിയമന്ത്രി അമിത് ഷായാണെന്ന് 39 ശതമാനം ഇന്ത്യക്കാരും പറയുന്നു. 2019ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ വന്നതുമുതല്‍ ആഭ്യന്തരമന്ത്രി അമിത് ഷാ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഏറ്റെടുത്ത ചരിത്രപരമായ തീരുമാനങ്ങള്‍ക്ക് പിന്നില്‍ അമിത് ഷായുമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.