Wayanad

കൃഷ്ണഗിരിയിൽ വൻ കഞ്ചാവ് വേട്ട;നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കൃഷ്ണഗിരിയിൽ വൻ കഞ്ചാവ് വേട്ട.നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. മേപ്പേരിക്കുന്ന് ഭാഗത്ത് സ്വകാര്യവ്യക്തിയുടെ വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് 4.014 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്.മലപ്പുറം ചേളാരി സ്വദേശി ചോലക്കൽ വീട്ടിൽ മുഹമ്മദ് ലഹനാസ്(25),മീനങ്ങാടി കൽമറ്റം വീട്ടിൽ മുഹമ്മദ് റാഷിദ്(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവർക്കൊപ്പമുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി ഓടി രക്ഷപെട്ടു. വയനാട് എക്സൈസ് എൻഫോസ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്‌ടർ സുനിൽ എം കെ യുടെ നേതൃത്വത്തിൽ എക്സൈസ് എൻഫോസ്മെന്റ് ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ വിജിത്ത് കെ ജി, പ്രിവെൻ്റീവ് ഓഫീസർ ഗ്രേഡ് രഘു എം എ, സിവിൽ എക്സൈസ് ഓഫീസർമാരായ സനൂപ് എം സി, അർജുൻ കെ എ (എക്സൈസ് സൈബർ സെൽ വയനാട്), വിഷ്‌ണു എം ഡി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സുദിവ്യഭായി ടി പി, ഫസീല ടി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കുറച്ചു ദിവസങ്ങളായി ഈ വീട് എക്സൈസ് അധികൃതരുടെ രഹസ്യനിരീക്ഷണത്തിലായിരുന്നു, സംഭവസ്ഥലത്തുനിന്നും ഓടിപോയ തമിഴ്‌നാട് സ്വദേശിയെക്കുറിച്ചു ശക്തമായ അന്വേഷണം നടന്നുവരികയാണ്, കൂടാതെ ടി കേസിൽ മറ്റു പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടന്നു വരികയാണ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.