കൽപ്പറ്റ : സോഷ്യൽ മീഡിയയിലെ ലൈക്കിനും ഷെയറിനും വേണ്ടി വ്യക്തിഹത്യ നടത്തുകയും മനുഷ്യന്റെ അന്തസ്സിനെ പരസ്യമായി ചോദ്യം ചെയ്യുകയും ചെയ്യുന്ന പ്രവണത കേരളീയ സമൂഹത്തിൽ വർദ്ധിച്ചു വരികയാണ്. അഭിമാനക്ഷതമേറ്റ ഒട്ടേറെ ജീവനുകൾ ഇതിനകം ഹനിക്കപ്പെട്ടിട്ടുണ്ട് . സൈബർ ആക്രമണങ്ങൾക്കെതിരെ നിയമം കണ്ണടക്കുന്നത് കൊണ്ടാണ് കുറ്റകൃത്യങ്ങൾ പെരുകുന്നതെന്നും കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും കെ എൻ എം മർകസുദ്ദഅ് വ വയനാട് ജില്ലാ സമിതി ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡൻ്റ് അബ്ദുൾ ഹകീം അമ്പലവയൽ അധ്യക്ഷനായിരുന്നു. അബ്ദുൾ ജലീൽ മദനി, അമീർ അൻസാരി, ബഷീർ സ്വലാഹി, സമദ് പുൽപ്പള്ളി, ശരീഫ് ഇകെ , അബ്ദുസ്സലാം കെ , ഇൽയാസ് സി എന്നിവർ പ്രസംഗിച്ചു.














