കല്പറ്റ: ടയർ ഡീലേഴ്സ് ആൻ്റ് അലൈൻമെൻ്റ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ നടത്തുന്ന സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ കൈമാറി. അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് സി കെ ശിവകുമാർ അധ്യക്ഷത വഹിച്ചു. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. എടവക ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീല ബാലൻ, എടപ്പെട്ടി ഗവ. എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ പി എസ് ഗിരീഷ്കുമാർ,ഷെറിൻ തോമസ്, മനോജ് ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു. ഒ ടി നിസാം, ഒ പി ഷിനു , ഫിബിൻ ചോളയിൽ എന്നിവർ നേതൃത്വം നൽകി.














