Wayanad

സുൽത്താൻ ബത്തേരിയിൽ ഇത്തവണയും ഐ.സി ബാലകൃഷ്ണ‌ൻ യുഡിഎഫ് സ്ഥാനാർഥിയായേക്കും

വയനാട്: വയനാട് സുൽത്താൻബത്തേരി 2 നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും യുഡിഎഫിന്റെ സ്ഥാനാർഥിയായി ഐ.സി ബാലകൃഷ്ണ‌ൻ തന്നെ മത്സരിച്ചേക്കും.കഴിഞ്ഞ മൂന്നുതവണയും മികച്ച ഭൂരിപക്ഷത്തിലാണ് ഐ.സി ബാലകൃഷ്ണൻ ബത്തേരിയിൽ നിന്നും വിജയിച്ചത്.

സുൽത്താൻ ബത്തേരി നഗരസഭ ഉൾപ്പെടെ ഇത്തവണ തിരിച്ചുപിടിക്കാൻ ആയതിൻ്റെ ആത്മവിശ്വാസം യുഡിഎഫിനുണ്ട്.കഴിഞ്ഞ മൂന്നുതവണയും മികച്ച ഭൂരിപക്ഷത്തിലാണ് ഐ.സി ബാലകൃഷ്ണൻ ബത്തേരിയിൽ നിന്നും വിജയിച്ചത്. സുൽത്താൻ ബത്തേരി നഗരസഭ ഉൾപ്പെടെ ഇത്തവണ തിരിച്ചുപിടിക്കാൻ ആയതിൻ്റെ ആത്മവിശ്വാസം യുഡിഎഫിനുണ്ട്.15 വർഷമായി സുൽത്താൻബത്തേരി നിയമസഭാ മണ്ഡലത്തിന്റെ ജനപ്രതിനിധിയാണ് ഐ.സി ബാലകൃഷ്ണൻ. ഓരോ തവണയും ഭൂരിപക്ഷം വർധിപ്പിക്കാനും ഐ.സിക്കായി. അവസാനം നടന്ന 2021ൽ 11,000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഐ.സി ബാലകൃഷ്ണ‌ൻറെ വിജയം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ കണക്കുകൾ കൂടി പരിശോധിച്ചാൽ ഇത്തവണ ഭൂരിപക്ഷം വർധിക്കുമെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടൽ.ഐ.സി ബാലകൃഷ്ണനെ തന്നെ മത്സരിപ്പിക്കാനാണ് പാർട്ടി ആലോചന. മാനന്തവാടി മണ്ഡലത്തിലേക്ക് ഇദ്ദേഹത്തെ മാറ്റി മാനന്തവാടി തിരികെ പിടിക്കാം എന്ന് ആലോചനയും ഉയർന്നുവന്നിരുന്നു. എന്നാൽ സുൽത്താൻബത്തേരി മണ്ഡലം ഇല്ലാതെ മത്സരം രംഗത്തേക്ക് ഇല്ലെന്ന് നിലപാടിലാണ് ഐ.സി ബാലകൃഷ്ണൻ ഉള്ളത്. മറ്റൊരു സ്ഥാനാർഥിയെ യുഡിഎഫ് ബത്തേരിയിൽ കൊണ്ടുവന്നാൽ വിജയ സാധ്യതയെ കുറിച്ചുള്ള ആശങ്കയും യുഡിഎഫിനുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.