Kerala

ഉണ്ണിക്കൃഷ്ണൻ ആഗ്രഹിച്ചത് ആൺ സുഹൃത്തുക്കൾക്കൊപ്പം കഴിയാൻ, ഗേ ഗ്രൂപ്പിൽ അംഗം; കമലേശ്വരം കേസിൽ വഴിത്തിരിവ്

തിരുവനന്തപുരം ∙ കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഉണ്ണിക്കൃഷ്ണന് താൽപര്യം ആൺ സുഹൃത്തുക്കളോട് ആയിരുന്നുവെന്ന് പൊലീസ്. ആൺകൂട്ടായ്മകളുടെ പല ഗ്രൂപ്പുകളിലും ഉണ്ണിക്കൃഷ്ണൻ അംഗമായിരുന്നു. ഉണ്ണിക്കൃഷ്ണന്റെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് പൊലീസിനു നിർണായക വിവരങ്ങൾ‌ ലഭിച്ചത്. ആണുങ്ങൾക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും ആണ് ഉണ്ണിക്കൃഷ്ണൻ താൽപര്യം കാണിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി. മൊബൈൽ ഫോൺ പരിശോധനയിൽ ഇതിന്റെ തെളിവുകൾ ലഭിച്ചു. ആറു വർഷത്തിനിടെ ഗ്രീമയുടെ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ പോയത് ഒരു ദിവസം മാത്രമായിരുന്നു. ഇവർ തമ്മിൽ ഒന്നിച്ച് കഴിഞ്ഞത് 54 ദിവസവും. തന്നോടുള്ള അവഗണയാണ് മരണ കാരണം എന്ന് ഗ്രീമ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നു.

ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിയാനുള്ള ആഗ്രഹമാണ് ഗ്രീമയുമായുള്ള കുടുംബജീവിതം ഒഴിവാക്കാന്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ശ്രമിച്ചതിന്‍റെ കാരണമെന്നാണ് ബന്ധുക്കളുടെയും ആരോപണം. ഇയാള്‍ പിഎച്ച്ഡി നേട്ടത്തിന് പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുടുംബാംഗങ്ങളുമായി സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ബോധപൂര്‍വം അകലം പാലിച്ചെന്നും, ഈസമയം പലയിടങ്ങളിലേക്കും ആൺ സുഹൃത്തുക്കളെ തേടി സഞ്ചരിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു.

ഭര്‍ത്താവിനൊപ്പം വിദേശത്ത് കഴിയാന്‍ ആഗ്രഹിച്ചിരുന്ന ഗ്രീമ വിവാഹ നിശ്ചയത്തിനു പിന്നാലെ പാസ്പോര്‍ട്ട് എടുത്ത് തയാറായിരുന്നു. ഭാര്യാപിതാവിന്‍റെ മരണവിവരം അറിഞ്ഞിട്ടും വിളിക്കാനുള്ള മനസ് പോലും ഉണ്ണിക്കൃഷ്ണൻ കാണിച്ചിരുന്നില്ല.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.