തൃശ്ശൂര്‍: ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്റെ ആക്‌സിലും ടയറും ഉള്‍പ്പെടെ ഊരിത്തെറിച്ചു. തൃശ്ശൂര്‍- മണ്ണുത്തി റോഡില്‍ ഒല്ലൂക്കര സെന്റില്‍ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസിന് മുന്നില്‍ വച്ചായിരുന്നു അപകടം. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്കായിരുന്നു സംഭവം.
ആക്‌സിലും ടയറും ഉള്‍പ്പെടെ ഊരിത്തെറിച്ച് നിന്ന ബസില്‍ പിറകില്‍ വന്നിരുന്ന കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും വന്നിടിക്കുകയും ചെയ്തു. അപകടത്തില്‍ കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും ബസിന്റെ പിന്‍ഭാഗവും ഭാഗികമായി തകര്‍ന്നു. അപകടത്തെത്തുടര്‍ന്ന് അരമണിക്കൂറോളം മേഖലയില്‍ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.














