പാമ്പാടി (കോട്ടയം) ∙ പാമ്പാടി ഇല്ലിവളവിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരൻ (64) ആണ് ഭാര്യയായ ബിന്ദുവിനെ (58) വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. പാമ്പാടി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് വരികയാണ്. കൊലപാതക കാരണം വ്യക്തമല്ല. മക്കൾ: സുദീപ്, സുമിത്, സുബിത.














