Listen live radio

സംസ്ഥാന സര്‍ക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ഇന്ന് തുടങ്ങും

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ഇന്ന് തുടങ്ങും. ഓണത്തോട് അനുബന്ധിച്ചാണ് സംസ്ഥാനത്തെ 88 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റാവും വിതരണം ചെയ്യുക. അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട 5.95 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാവും ആദ്യഘട്ടത്തില്‍ കിറ്റ് ലഭിക്കുക.
കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ഭക്ഷ്യമന്ത്രി പി.തിലോത്തമനും പങ്കെടുക്കും.
സപ്ലൈകോ കേന്ദ്രത്തിൽ പായ്ക്ക് ചെയ്യുന്ന കിറ്റ് റേഷൻ കടവഴി വിതരണം ചെയ്യുന്നു. അന്ത്യോദയ വിഭാഗത്തിന് ആദ്യം കിറ്റുകളെത്തിക്കും. 31 ലക്ഷം മുൻഗണനാ കാർഡുകൾക്ക് പിന്നീട് കിറ്റ് വിതരണം ചെയ്യും. ആഗസ്റ്റ് 13, 14, 16 തീയതികളിൽ മഞ്ഞ കാർഡുകൾക്കനം 19,20,22 തീയതികളിൽ പിങ്ക് കാർഡുകൾക്കും വിതരണം ചെയ്യും.
ഓണത്തിന് മുൻപ് നീല വെള്ള കാർഡുകൾക്ക് കിറ്റ് വിതരണം ചെയ്യും. ഓണച്ചന്ത എല്ലാ ജില്ലാ കേന്ദ്രത്തിലും ഓഗസ്റ്റ് 20 മുതൽ പത്ത് ദിവസത്തേക്ക് നടത്തും. ഇത് കൂടാതെ റേഷൻ കട വഴി കുറഞ്ഞ അളവിൽ ധാന്യം ലഭിച്ച മുൻഗണന ഇതര കാർഡുടമകൾക്ക് പത്ത് കിലോ വീതം സ്പെഷൽ അരി നൽകുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.